സനാതന ധർമോഫോബിയ
നേരും പതിരും
"സനാതനധർമം' എന്നത് ബ്രാഹ്മണിക്കൽ ഹെജെമണിയുടെ സംസ്കൃതനാമമോ? ജാതിവിവേചനം ഉണ്ടാക്കിയതും നിലനിർത്തുന്നതും സനാതനധർമമോ ?
വേദങ്ങൾ ആക്രമണകാരികളായ പ്രാചീനസമൂഹത്തിന്റെ വിനോദഗാനങ്ങളാണോ?
അശ്ലീലവും അന്ധവിശ്വാസജടിലവും ദേവതകളെ പ്രീതിപ്പെടുത്താനുള്ള മൃഗബലിയുൾപ്പെടുന്ന ക്രിയാകലാപങ്ങളാൽ നിർഭരവുമാണോ വേദങ്ങൾ?
അങ്ങനെയുള്ള വൈദികസംസ്കാരം പരിഷ്കൃതവും ശാന്തവുമായ ദ്രാവിഡസംസ്കാരത്തോട് കലഹിച്ചാണോ ഇന്ത്യയിൽ നിലയുറപ്പിച്ചത്?
വേദങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നത് ബഹുസ്വരാത്മകമായ ജീവിത-വിശ്വാസ-സങ്കല്പങ്ങളെ റദ്ദുചെയ്യില്ലേ?
ഹ്യുമനോയ്ഡ് റോബോട്ടുകളെയും കൃത്രിമ ഉപഗ്രഹങ്ങളെയും നിർമിച്ച ആധുനികമനുഷ്യസമൂഹത്തിന് വേദങ്ങൾകൊണ്ടും സനാതനധർമത്തെക്കൊണ്ടും എന്ത് പ്രയോജനം?
നേരും പതിരും വേർതിരിച്ച് കാട്ടിക്കൊണ്ട് വേദങ്ങളിൽ അധിഷ്ഠിതമായ സനാതനധർമത്തിന്റെ അന്തഃസത്തയെ അവതരിപ്പിക്കുന്ന അപൂർവഗ്രന്ഥം.